Saturday, October 27, 2012

എന്‍റെ സ്യഷ്ടികള്‍

no 1
no 2



no 3  ഗണപതി പെന്‍ഡറ്റ് മാല 




no 4




no 5 ലക്ഷ്മി മാല (പൂജ സ്പെഷ്യല്‍ )














no 6 വുഡ് മാല 


no9


no 10

Monday, October 22, 2012

ഓടുന്ന തീവണ്ടികള്‍ ഇപ്പോള്‍ റെയില്‍ റഡാറില്‍



നിങ്ങളില്‍ പലര്‍ക്കും ഒരു പക്ഷേ  അറിയാവുന്ന കാര്യമായിരിക്കുമിതു . എന്തായാലും എനിക്കറിയില്ലായിരുന്നു. ഞാന്‍ ഇന്നാണ് അറിഞ്ഞത്, അതുകൊണ്ട് എന്നെപോലെ അറിയാത്തവര്‍ക്കായി ഞാന്‍ ഇത് ഇവിടെ ചേര്‍ക്കുന്നു.

ഓടുന്ന തീവണ്ടികള്‍ ഇപ്പോള്‍ റെയില്‍ റഡാറില്‍ :--

ഈ വാര്‍ത്തയ്ക്ക് കടപ്പാട് മാതൃഭൂമിയോട്.
സമയത്തിന് വിലയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേയോട് മനസ്സിലെങ്കിലും പറയാത്ത എത്ര യാത്രക്കാരുണ്ടാവും. സമയത്തു വരുമോ എന്നറിയാന്‍ തീവണ്ടിയാപ്പീസില്‍ വിളിക്കാമെന്നു കരുതിയാലോ, ലൈന്‍കിട്ടുമ്പോഴേക്കും മിക്കവാറും വണ്ടി എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാകും. എല്ലാം ലൈവായ പുതിയ കാലത്ത്, തീവണ്ടി വരുന്ന വഴിയും എത്തുന്ന സമയവുമൊക്കെ നെറ്റുവഴി അപ്പപ്പോള്‍ നല്‍കാന്‍ റെയില്‍വേ ശ്രമിച്ചു  തുടങ്ങിയപ്പോള്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഒടുവിലിതാ 'റെയില്‍ റഡാര്‍' (Rail Radar) എന്ന ഇന്റര്‍നെറ്റ് സേവനവുമെത്തിയിരിക്കുന്നു.
railradar.trainenquiry.com ലെത്തിയാല്‍ കാര്യങ്ങളെല്ലാം നേരിട്ട് കണ്ടുമനസ്സിലാക്കാം.
ഇപ്പോള്‍ ഇന്ത്യയിലെവിടെ ഏതൊക്കെ വണ്ടികള്‍ എങ്ങനെയൊക്കെയാണ് ഓടുന്നതെന്ന് തത്സമയം കാട്ടിത്തരുന്ന വെബ്‌സൈറ്റാണ് ഇത്.


ഗൂഗിള്‍ മാപ്പില്‍ തലങ്ങും വിലങ്ങും രണ്ടു നിറത്തില്‍ കാണുന്ന അമ്പടയാളങ്ങളെല്ലാം തീവണ്ടികളാണ്. നീല നിറത്തിലുളളത് കൃത്യ സമയം  പാലിക്കുന്ന തീവണ്ടികളും, ചുവപ്പുനിറത്തില്‍ കാണുന്നത് വൈകിയോടുന്നവയും. ഇനി വേണ്ട സ്ഥലത്തേക്ക് നമുക്ക് സൂം ചെയ്ത് പോകാം.

നീല അടയാളത്തിനു മുകളില്‍ കര്‍സര്‍ കൊണ്ടുപോകുമ്പോള്‍ തന്നെ വണ്ടി ഏതാണെന്ന് എഴുതിക്കാണിക്കും. അതിനു മുകളില്‍ ക്ലിക്കു ചെയ്താല്‍ അറിയേണ്ട അത്യാവശ്യകാര്യങ്ങള്‍ തെളിഞ്ഞുവരും. തീവണ്ടി ഇപ്പോള്‍ ഏത് സ്‌റ്റേഷന്‍ കഴിഞ്ഞു, അടുത്ത സ്‌റ്റേഷന്‍ ഏതാ ണ്, എത്ര സമയം വൈകിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഇങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കും. show stops എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകള്‍ മാപ്പില്‍ അടയാളപ്പെടുത്തിത്തരും.


പുതിയ വിവരങ്ങള്‍ക്കായി സേര്‍ച്ച്‌ ചെയ്യാന്‍ നിര്‍ദ്ദേശിച്ച ലിങ്കില്‍ ചെന്നാല്‍ trainenquiry.com ല്‍ നിന്നും കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ കിട്ടും. അതായത് വണ്ടി ഇപ്പോള്‍ എവിടെയാണുള്ളത്, അടുത്ത സ്‌റേറഷനുകളിലേക്ക് എത്രകിലോമീറ്റര്‍ പോകാനുണ്ട്, തൊട്ടുമുമ്പത്തെ സ്റ്റേഷന്‍ ഏതായിരുന്നു എന്നിങ്ങനെ. സ്റ്റേഷനില്‍ അന്വേഷണക്കൂട്ടിലിരിക്കുന്നവരോട് ചോദിച്ചാല്‍ പോലും കിട്ടാത്ത വിവരങ്ങള്‍ കൃത്യതയോടെ നെറ്റില്‍ ലഭിക്കുമെന്ന് ചുരുക്കം.

സൈഡ് ബാറിലെ Search എന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ തീവണ്ടിയുടെ പേരും സ്റ്റേഷനും ഉപയോഗിച്ച് വേണ്ടത് തിരഞ്ഞു കണ്ടുപിടിക്കാം. Legend എന്നെഴുതിയ ബട്ടനില്‍ ക്ലിക്കു ചെയ്താല്‍ മാപ്പില്‍ കാണുന്ന സൂചകങ്ങള്‍ എന്തൊക്കെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സൈറ്റിനു മുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളുടെ എണ്ണം നല്‍കിയിട്ടുണ്ടാകും.
ഓരോ അഞ്ചുമിനിട്ട് കൂടുമ്പോഴും റെയില്‍ റഡാര്‍ സേവനം പുതുക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് വിവരങ്ങളുടെ കൃത്യതയേക്കുറിച്ച് ആലോചിച്ച് തലപുകക്കേണ്ടതില്ല. തയ്യാറാക്കിയത് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസും (cris.org.in) റെയില്‍യാത്രിയും (railyatri.in) ചേര്‍ന്നാണ്. രാജ്യത്താകമാനം റെയില്‍വേ സജ്ജമാക്കിയിട്ടുള്ള ആറായിരത്തോളം റെയില്‍ ഗതാഗത നിരീക്ഷണകേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിച്ചാണ് റെയില്‍ റഡാര്‍ അപ്‌ഡേറ്റ് ചെയ്യുന്നത്.
ഇനി സാങ്കേതികക്കുഴപ്പം മൂലം ഗൂഗിള്‍ മാപ്പ് ലോഡു ചെയ്തുവരാന്‍ സമയമെടുക്കുകയോ മറ്റോ ചെയ്താല്‍ trainenquiry.com ല്‍ നേരിട്ടു ചെന്ന്, തീവണ്ടിയുടേയോ സ്‌റ്റേഷന്റേയോ പേരുപയോഗിച്ച് സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ തേടാം. ഈ സേവനങ്ങള്‍ ലഭിക്കാന്‍ നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണും മതിയെന്നത് യാത്രക്കാര്‍ക്ക് നാലിരട്ടി മധുരം പകരുന്നുണ്ട്.
ഉപയോഗപ്രദമായ  ടിപ്പു ആണന്നു തോന്നിയാല്‍ ഒരു അഭിപ്രായം പറയണേ

Thursday, October 4, 2012

എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു സംഭവം

എന്‍റെ ജീവിതത്തിലെ മറ്റൊരു  മറക്കാനാകാത്ത സംഭവമാണ്‍  ഞാന്‍ ഇവിടെ എഴുതുന്നത്.
1-3-2012: വീട്ടില്‍ നിന്നും വളരെ കഷ്ടപ്പെട്ട് ആണ്‍ അന്നു പുറത്തിറങ്ങിയത് . എന്‍റെ ഈ വര്‍ഷത്തെ ആദ്യ യാത്ര .സര്‍വ്വശിക്ഷാ അഭിയാന്‍റെ ഭാഗമായി  2 ദിവസത്തെ ക്ലാസ്സ് എടുക്കാന്‍ പോയതാണ്‍.  അപ്പോള്‍  നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും  ഇവള്‍ എന്തു  ക്ലാസ്സ് ആണ്‍ എടുക്കാന്‍ പോയതു എന്ന്.  അതു പറയാം . ഞാന്‍ ബുദ്ധി മാന്ദ്യം  സംഭവിച്ചതും, ചലന വൈകല്യം ഉള്ളതുമായ  കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക്  മാലയും, കമ്മലും ഒക്കെ ഉണ്ടാക്കുന്നത് പഠിപ്പിക്കാന്‍ പോയതാണ്‍.
 അവിടെ വച്ച്  ആസ്കൂളിലെ ഒരു സാര്‍  ഇവിടെ നിന്നും പുറത്തിറങ്ങുന്നതിന്‍റെ ബുദ്ധിമുട്ടും, കൊണ്ടു പോകുന്നതിന്‍റെ ബുദ്ധിമുട്ടും അവിടെ പറഞ്ഞു . അങ്ങനെയാണ്‍  അവിടെ വച്ച്  വികലാംഗ ക്ഷേമസമിതി  പ്രസിഡറ്റിനെ പരിചയപ്പെടുന്നത്. അതിനെ കുറിച്ചു ഞാന്‍ പിന്നെ പറയാം..    
                                                                    ശരിക്കും വേറിട്ടൊരു അനുഭവമായിരുന്നു അത്. രക്ഷകര്‍ത്താക്കളും  പഠിക്കാന്‍ വലിയ താല്പര്യം ഉള്ളവര്‍ ആയിരുന്നു
 ആദ്യത്തെ ദിവസം തിരുവനന്തപുരത്തുള്ള ഒരു വിദ്യാലയത്തില്‍ വച്ചായിരുന്നു . അന്നതെ ക്ലാസ്സ് എടുത്തു കഴിഞ്ഞു  എന്‍റെ വീട്ടില്‍ വരാനുള്ള ബുദ്ധിമുട്ടു കാരണം അവര്‍ അവരുടെ വാഹനത്തില്‍ തന്നെ എന്നെ എന്‍റെ കുഞ്ഞമ്മയുടെ വീട്ടില്‍  കൊണ്ടാക്കി തന്നു . കുഞ്ഞമ്മയുടെ വീട് റോഡ് സൈഡ് ആണ്‍ . അന്നു കുഞ്ഞമ്മയുടെ വീട്ടില്‍ കിടന്നു
2-3-2012:-  അന്ന് കണിയാപുരം സ്കൂളിലായിരുന്നു ക്ലാസ്സ് എടുക്കേണ്ടിയിരുന്നതു. 10 മണിയോടെ ഞാന്‍ സ്കൂളിലെത്തി. വളരെ താല്പര്യത്തോടെ എനിയ്ക്കു അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ അവിടെ അന്നുണ്ടായിരുന്ന രക്ഷകര്‍ത്താക്കള്‍ക്ക് പറഞ്ഞു കോടുത്തു.   അപ്പോള്‍ 2 ദിവസത്തെ ക്ലാസ്സ് ഇതോടു കൂടി കഴിയുകയാണ്‍ . എനിയ്ക്കു വലിയ സന്തോഷം തോന്നി. ഇങ്ങനെ ഒരു പരിപാടി വച്ചപ്പോള്‍ അതിനു എന്നെ തന്നെ തെരഞ്ഞെടുത്തതിന്
 2 ദിവസത്തെയും പരിപാടിയുടെ സമാപന ചടങ്ങില്‍  വച്ച് എന്നെ ഞെട്ടിച്ചു കൊണ്ട്  അതു സംഭവിച്ചത്.  അതിന്‍റെ അവസാനം  എനിയ്ക്കു പൊന്നാട ചാര്‍ത്തി തന്നു . ആ നിമിഷം  എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി.
 അതിന്‍റെ ഫോട്ടൊസ് ഒന്നും എന്‍റെ കൈയ്യില്‍ ഇല്ല. അതു കിട്ടട്ടെ എന്നു കരുതിയാ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്.  ജീവിതത്തില്‍ ഒരിക്കലും മരക്കാന്‍ കഴിയാത്ത മറ്റൊരു സംഭവവും കൂടി അങ്ങനെ അരങ്ങേറി .
 ഇതിന്‍റെ ബാക്കിയായിട്ടുള്ള കാര്യങ്ങള്‍  ഞാന്‍ വഴിയെ പറയാം

Tuesday, September 18, 2012

എന്‍റെ കലാലയം (ഒരു ഓര്‍മ്മ ക്കുറിപ്പ്‌







ഒരിക്കല്‍ കൂടി ഈ കലാലയ കവാടം കടന്നെത്തുമ്പോള്‍  ഉള്ളിന്റെ ഉള്ളില്‍ വല്ലാത്തൊരു നഷ്ടബോധം അനുഭവപ്പെടുന്നു. ഇവിടുത്തെ  ഈ കോലാഹലങ്ങള്‍ . ഈ അന്തരീക്ഷം  അന്നത്തെ ആ മധുര നൊമ്പര കാലഘട്ടത്തിലേയ്ക്കു  എന്നെ  കൂട്ടി കൊണ്ടു  പോകുന്നു .
             സ്കൂള്‍ ജീവിതത്തിന്‍റെ  നിയന്ത്രണത്തില്‍ നിന്നും കോളേജ് ജീവിതത്തിന്‍റെ സ്വാതന്ത്ര്യത്തിലേയ്ക്ക്  എത്തിയപ്പോള്‍ ആദ്യം പകച്ചു പോയെങ്കിലും പിന്നീട് ആ ജീവിതവുമായി  പൊരുത്തപ്പെടാന്‍ എനിയ്ക്കായി . ഒരിക്കലും പൂക്കില്ല എന്നു ആരോ പറഞ്ഞ ആ മരങ്ങളും കലാലയത്തിന്‍റെ സ്വന്തമായ ആ സര്‍പ്പക്കാവും  ഇന്നും എന്‍റെ മനസ്സില്‍ ഒളി മങ്ങാതെ കിടക്കുന്നു                  
                   വസന്തത്തില്‍  വന്നെത്തുന്ന കുഞ്ഞാറ്റകിളികള്‍ പോലെ വിവിധ ദേശങ്ങളില്‍  നിന്നുമെത്തിയ ഞങ്ങള്‍  ഒത്തു ചേര്‍ന്നു ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കാലം . എന്‍റെ സിരകളില്‍ വിപ്ലവ വീര്യവും പ്രണയത്തിന്‍റെ ആദ്യാനുഭവവും പകര്‍ന്നു തന്ന എന്‍റെ കലാലയം . .. കലാലയത്തിന്‍റെ ഇടനാഴികളില്‍ ഇന്നും കാണാം ആ പ്രണയത്തിന്‍റെ ഇണക്കങ്ങളും , പിണക്കങ്ങളും. 
                              ശ്രുതി താള ലയങ്ങളില്ലാതെ ഞാന്‍ പാടിയും ,അഭിനയത്തിന്‍റെ  ഉള്ളറകളിലേയ്ക്കു  ഊളിയിട്ടതും  ഈ കലാലയത്തില്‍ വച്ചാണ്‍ .  തെരഞ്ഞെടുപ്പു വേളകളില്‍  സൌഹ്യദങ്ങള്‍  ചിന്നിച്ചിതറിയതും , രാഷ്ട്രീയത്തിനായ് പോരാടിയതും , അതിനു ശേഷം  സൌഹ്യദങ്ങള്‍ വിളക്കി ചേര്‍ത്തതും , പറ്റിയ അമളികളെ കൈമാറി ആര്‍ത്തു ചിരിച്ചതും  ഈ കലാലയം കണ്ടു നിന്നു . 
                                           മാവേലി മന്നനെ വരവേല്‍ക്കാനായി  അത്ത പൂക്കളം തീര്‍ത്തതും , സുന്ദരിയ്ക്ക്  പൊട്ടു തൊട്ടതും , വടം വലിച്ചതും , പുലി കളിച്ചതും , ക്രിസ്തുമസ്  ട്രീ  തയ്യാറാക്കിയതും , ക്രിസ്തുമസ്  അപ്പൂപ്പനെ വരവേറ്റതും, ക്രിസ്തുമസ് കേക്ക്  മുറിച്ചതും  എല്ലാം എന്‍റെ കലാലയ ഓര്‍മ്മകളിലെ  സിന്ദൂര പൊട്ടുകളാണ് .                                  
                                                                 ഇവിടുത്തെ  ലൈബ്രറി,വെറും വായന മുറി  മാത്രമായിരുന്നുവോ.  അല്ല പ്രണയ ജോടികള്‍ക്കു  തങ്ങളുടെ  ചിന്തകളും , സങ്കല്പങ്ങളും , , സ്വപ്നങ്ങളും , കൈമാറാനുള്ള  ഒരു കേന്ദ്രം കൂടിയായിരുന്നു.                                  പരീക്ഷണങ്ങളുടെ കേന്ദ്രമായിരുന്ന  രസതന്ത്ര ലാബില്‍ നിന്നും  പുറത്തു വരുന്ന ആ രൂക്ഷ ഗന്ധം ഇന്നും അവിടെ തങ്ങി നില്‍ക്കുന്നുണ്ടോ ? പെണ്‍കുട്ടികളുടെ സ്വകാര്യ വിഹാര കേന്ദ്രമായ വെയിറ്റിംഗ് ഷെഡിലേയ്ക്ക് ആണ്‍കുട്ടികള്‍ എത്തി നോക്കുന്നുവോ?  
                                                                          ഒരു കൂട്ടം യുവ സാഹിത്യകാരന്മാരുടെ  സ്യഷ്ടികള്‍  ഉള്‍കൊള്ളിച്ച  ആസ്മരണികയും , പ്രതിഭകളെ വാര്‍ത്തെടുത്ത  ആര്‍ട്സ് ഫെസ്റ്റിവല്ലും , സ്പോട്സും , ഫിലിം ഫെസ്റ്റിവല്ലും , രാജ്യത്തിനു വേണ്ടി  സേവനമനുഷ്ടിക്കാന്‍  യുവാക്കളെ തയ്യാറാക്കുന്ന എന്‍,സി.സി.യും , എന്‍.എസ്സ്.എസ്സും ഒരിക്കലും മറക്കാനാകാത്ത എന്‍റെ കലാലയഓര്‍മ്മകളാണ്‍. 
                                           എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തകിടം മറിച്ചു  കൊണ്ട് ആ മാര്‍ച്ചു മാസം കടന്നു വന്നു . അതെ വന്നു ചേര്‍ന്ന കുഞ്ഞാറ്റകിളികള്‍ക്കുള്ള മടക്കയാത്രയുടെ  സമയമായിരുന്നു അത് . മാര്‍ച്ചു മാസം പരീക്ഷാ-പരീക്ഷണങ്ങളുടെ മാസം ... പിരിയുവാന്‍ സമയമായി എന്ന ബോധം  ഏവര്‍ക്കും എന്ന പോലെ എനിയ്ക്കും വളരെ വേദന തോന്നി . 
                                                      കലാലയം എനിയ്ക്കു തന്ന  എന്‍റെ സുഹ്യത്തുക്കള്‍ , സഹോദരി,സഹോദരന്മാര്‍  എന്‍റെ പ്രണയം എല്ലാം എനിയ്ക്കു നഷ്ടമാകുകയാണ്‍ . കലാലയ ഓര്‍മ്മകളെ സൂക്ഷിക്കാനും . ആ ഓര്‍മ്മകളെ  താലോലിക്കാനുമുള്ള മയിൽപ്പീലിത്തുണ്ടുകള്‍ക്കായി  മൌന നൊമ്പരത്തോടെ എന്‍റെ മുന്നിലേയ്ക്കു നീട്ടിയ ഓട്ടോഗ്രാഫുകള്‍ ... എല്ലാം ഇന്നു ഓര്‍മ്മകളായി മനസ്സിനെ മദിക്കുന്നു . 
                                           വേദന നിറഞ്ഞ മനസ്സുമായി  ആ കലാലയ പടവുകളിറങ്ങിയപ്പോള്‍ ഒരിക്കലും പൂക്കാത്ത  ആ മരം ഞങ്ങള്‍ക്കു വേണ്ടി ആദ്യമായി പൂത്തു നിന്നിരുന്നു . ആ കവി പാടിയ പോലെ ഞാനും ആഗ്രഹിക്കുന്നു . 
      “ ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം“  
വെറുതെയാണീ മോഹം എന്നറിഞ്ഞിട്ടു കൂടി .  പ്രേം കുമാര്‍

                              ഞങ്ങളുടെ ആറ്റിങ്ങല്‍ കലാലയത്തെ കുറിച്ചു അന്നു ഒപ്പം പഠിച്ച പ്രേംകുമാര്‍ എന്ന കൂട്ടുകാരന്‍ എഴുതി തന്ന ഓര്‍മ്മ കുറിപ്പു