Thursday, January 2, 2014
Sunday, December 29, 2013
മൃഗശാല കാണാന്‍ പോയപ്പോള്‍
ഒത്തിരി കാലം ആയി വിചാരിക്കുന്നതാണ് മൃഗശാല ഒന്ന് കാണണമെന്ന് . ഒരു തിരുവനന്തപുരം കാരിയായ ഞാന്‍ മൃഗശാല കണ്ടിട്ടില്ലെന്ന് പറയുന്നത് തന്നെ നാണക്കേടാണ് . അങ്ങനെ എനിയ്ക്കും കിട്ടി മൃഗശാല കാണാനുള്ള ഒരവസരം . ഒത്തിരി നാളായി പരിചയമുള്ള ജയേഷും , അവന്റെ കൂട്ടുകാരായ ദിനുവും, സുരേഷും , പിന്നെ ഫോട്ടോഗ്രാഫറായ സഞ്ജീവ് ചേട്ടനുമുണ്ടാ യിരുന്നു . അവര്‍ എല്ലായിടവും വീല്‍ ചെയര്‍ ഉരുട്ടി കൊണ്ട് നടന്നു കാട്ടി തന്നു .
ബാക്കി ഫോട്ടോസ് പിന്നെ ചേര്‍ക്കാം
ബാക്കി ഫോട്ടോസ് പിന്നെ ചേര്‍ക്കാം
Monday, December 16, 2013
വക്കീലിന്റെ സ്നേഹ സമ്മാനം
ഇങ്ങോട്ട് വന്നിട്ട് കുറച്ചു നാള്‍ ആയി . കാട് പിടിച്ചു ആളും അനക്കവുമില്ലാതെ കിടക്കയാണ് എന്റെ ബ്ലോഗ് . ഈയിടെയായി മടിയാണ് എഴുതാന്‍ . ഒരു ചെറിയ രചന .
രാവിലെ പരിചയമില്ലാത്ത
നമ്പരിൽ നിന്നും ഒരു കോൾ വന്നു . ഞാൻ മടിച്ചു മടിച്ചു കോൾ എടുത്തു . അപ്പോൾ
അപ്പുറത്ത് നിന്നും ഒരു പുരുഷ ശബ്ദം താൻ പോസ്റ്റുമാൻ ആണെന്നും ഒരു പാഴ്സൽ
ഉണ്ടെന്നും പറഞ്ഞു . ആ പോസ്റ്റുമാനു എന്നെ അറിയാവുന്നത് കൊണ്ട് ഞാനും
പറഞ്ഞു ഞാന്‍ പ്രീതയാണ് എന്ന് . അപ്പോൾ പോസ്റ്റുമാൻ പ്രീത ചേച്ചി
ആയിരുന്നോ. എന്താ ചേച്ചി മേൽവിലാസത്തിൽ ഒരു മാറ്റം. അത് കൊണ്ടാ ഞാന്‍ വിളിച്ചു ചോദിച്ചത്.
അവൻ പാഴ്സൽ വീട്ടില്‍ കൊണ്ട് തരാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു . ഞാൻ
അപ്പോൾ മുതൽ ചിന്തിക്കാൻ തുടങ്ങി ആരായിരിക്കും എന്റെ ആ മേൽവിലാസത്തിൽ
പാഴ്സൽ അയച്ചത് . എന്റെ ആ മേല്‍വിലാസത്തില്‍ എനിയ്ക്ക് ഇതേവരെ ആരും ഒന്നും അയച്ചിട്ടില്ല.
എന്തായാലും സാധനം കൈയ്യിൽ കിട്ടുമ്പോൾ അയച്ച ആളെ നോക്കാമെന്ന് കരുതി നേരെ
സുഹൃത്ത് ഓപ്പണ്‍ ചെയ്തു . കുറച്ചു കഴിഞ്ഞു പാഴ്സൽ എന്റെ കൈയ്യിൽ കിട്ടി .
ഞാൻ ആരാ ആ സമ്മാനം അയച്ചത് എന്ന് നോക്കി . പേരു കണ്ടപ്പോൾ എനിയ്ക്ക്
സന്തോഷവും , അതോടൊപ്പം അത്ഭുതവും തോന്നി . അത് അയച്ചത് നമ്മുടെ വക്കീൽ
സഹലയായിരുന്നു. ഞാൻ ആ പൊതി തുറന്നു നോക്കി . അപ്പോൾ ആദ്യം
കണ്ണില്‍പ്പെട്ടത് ചോക്ലേറ്റായിരുന്നു.
നോക്കുമ്പോൾ ഒരു പൊതിയിൽ വേറെ ഒരു സാധനം കൂടി . ഞാൻ അതും തുറന്നു നോക്കി . ഇതായിരുന്നു ആ സമ്മാനം
എനിയ്ക്ക് ആദ്യമായാണ് സുഹൃത്തിലെ
ഒരാൾ ഒരു സമ്മാനം അയച്ചു തരുന്നത്. ഒത്തിരി നന്ദി സഹല. എനിയ്ക്ക്
സമ്മാനം ഒരുപാട് ഇഷ്ടം ആയി . ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ .
നന്ദി മോളെ
നന്ദി ...നന്ദി ...നന്ദി
നോക്കുമ്പോൾ ഒരു പൊതിയിൽ വേറെ ഒരു സാധനം കൂടി . ഞാൻ അതും തുറന്നു നോക്കി . ഇതായിരുന്നു ആ സമ്മാനം
നന്ദി ...നന്ദി ...നന്ദി
Tuesday, October 1, 2013
ഗമയാ ഫേസ് ബുക്ക് സംഗമം
22 ഞായറാഴ്ച സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയിട്ട് ഫേസ് ബുക്ക് കൂട്ടായ്മയില്‍ മണക്കാട് കുര്യാത്തിയിലെ ആനന്ദാലയത്തില്‍ വച്ച് നടത്തുന്ന ഗമയ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി .
വല്ലപ്പോഴും കൂടി പുറത്തു ഇറങ്ങുന്നത് കൊണ്ട് വഴിയില്‍ കണ്ടതെല്ലാം സുഹൃത്തിന്‍റെ ക്യാമറയില്‍ പകര്‍ത്തി എടുത്തു
പോത്തന്‍കോട് ജംഗ്ഷന്‍
ആക്കുളം കായല്‍
ഏതോ കോട്ടയാണെന്ന് തോന്നുന്നു
ഗണപതി കോവില്‍
സോഫി ചേച്ചിയും , ഞാനും
ആനന്ദാലയത്തിലെ കുട്ടികള്‍
ആനന്ദാലയത്തിന് തയ്യല്‍ മിഷ്യന്‍ നല്‍കുന്ന മോഹനന്‍ അങ്കിള്‍
ആനന്ദാലയത്തിലെ പ്രായമായ അമ്മമാര്‍ക്ക് ഓണക്കോടി നല്‍കുന്നു
Subscribe to:
Posts (Atom)






























