ബ്ലോഗ് ലോകത്തുള്ള എല്ലാ കൂട്ടുകാര്‍ക്കും പരിചിതനാണ് അജിത്തേട്ടന്. ചേട്ടന് എത്താത്ത ബ്ലോഗ് ഇല്ല. ഒരു പോസ്റ്റിട്ടു കഴിഞ്ഞാല്‍ അവിടെ ചേട്ടന്റെ കമന്റ് കാണും . പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് ഈ പോസ്റ്റുകള്‍ ഇടുന്നത് അജിത്തേട്ടന് എങ്ങനെയറിയുന്നു എന്നോര്‍ത്ത്. അങ്ങനെ ബ്ലോഗു ചുറ്റുന്ന അജിത്തേട്ടനെ കാണാന്‍ എനിയ്ക്കും അവസരം കിട്ടി . കുറെ കാലമായി പറഞ്ഞു പറ്റിക്കുന്നതാണ് തോന്നയ്ക്കല്‍ വഴി പോകുമ്പോള്‍ എന്നെ കാണാന്‍ വരാമെന്ന് . എന്തോ സാഹചര്യങ്ങള്‍ ഒത്തു വരാത്തത് കൊണ്ടാകും അതങ്ങനെ അങ്ങ് നീണ്ടു പോയി . എന്തായാലും ഈ വര്‍ഷം മേയില്‍ എനിയ്ക്ക് ചേട്ടനെയും , കുടുംബത്തെയും കാണാന്‍ പറ്റി
ഒരു ദിവസം അപ്രതീക്ഷിതമായി പരിചയമില്ലാത്ത നമ്പരില്‍ നിന്നുമൊരു കോള്‍. ഞാന്‍ അജിത്താണ് എന്നാണു എന്നോട് പറഞ്ഞത് . ഞാന്‍ ചോദിച്ചു ഏതു അജിത്ത് . ബ്ലോഗര്‍ ആണെന്നു പറഞ്ഞപ്പോള്‍ എനിയ്ക്ക് അത്ഭുതം തോന്നി . കാരണം ഇങ്ങനെയൊരു കോള്‍ ഞാനൊരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. . ചേട്ടന് പറഞ്ഞത് എന്നെ കാണാന്‍ വരുന്നു എന്നാണു . അങ്ങനെ മേയ് 19 നു ചേട്ടനെ കണ്ടു . ചേച്ചിയെ കണ്ടു . കുടുംബത്തെ മുഴുവന്‍ കണ്ടു പരിചയപ്പെട്ടു .
രാവിലെയാണ് ചേട്ടനും , കുടുംബവുമെത്തിയത് . എന്റെ ചിറ്റപ്പനാണ് ചേട്ടനെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് വന്നത് . അല്ലെങ്കില്‍ വഴിയറിയാതെ ചേട്ടന് കുറെ ചുറ്റി കറങ്ങിയേനെ . രാവിലെ ആയതു കൊണ്ട് തന്നെ ചെറിയ രീതിയില്‍ ഒരു കാപ്പി കൂടി ഞങ്ങള്‍ ഒരുക്കിയിരുന്നു .
ഞാന്‍ കരുതിയിരുന്നത് അജിത്തേട്ടന് വലിയ ഗൗരവക്കാരന്‍ ആയിരിക്കുമെന്നാണ് . എന്നാല്‍ എന്റെ ആ തോന്നല്‍ ചേട്ടനോടൊപ്പം ചെലവിട്ട നിമിഷങ്ങളില്‍ തന്നെ മാറി . കൊച്ചു കുട്ടികളുടെ മനസുള്ള ചേട്ടനെ ഞാന്‍ അതിശയത്തോടെയാണ് നോക്കിയത് .ഒത്തിരി തമാശയൊക്കെപറഞ്ഞു .എന്റെ കൈയ്യില്‍ നിന്നും കുറച്ചു മാലയും വാങ്ങി വീണ്ടും കാണാമെന്നു പറഞ്ഞു ചേട്ടനും ,കുടുംബവും യാത്രയായി . ഒത്തിരി സന്തോഷം ചേട്ടാ കാണാന്‍ വന്നതിനു . കുറച്ചു സമയം എന്നോടൊപ്പം ചെലവഴിച്ചതിനു .
ഇനി അജിത്തേട്ടനോടായി എനിയ്ക്ക് ചേട്ടനോട് കുറച്ചു കാര്യങ്ങള്‍
ചോദിച്ചറിയണമെന്നുണ്ട് . അതിനു വേണ്ടി കുറച്ചു സമയം അനുവദിക്കണമെന്നൊരപേക്ഷയുണ്ട് . ഒരു ചെറിയ ചോദ്യോത്തര പരിപാടി

സ്നേഹത്തോടെ പ്രവാഹിനി
Good post. Ajithettane ariyaathavar churukkam.
ReplyDeleteAasamsakal.
അത് ശരിയാ പ്രേമേട്ടാ . അതല്ലേ ഞാനും പറഞ്ഞത് . നന്ദി ചേട്ടാ
Deleteബ്ലോഗുലകത്തില്‍ ശ്രീ അജിത്തിനെപ്പോലെ മറ്റാരും ഇല്ല.
ReplyDeleteശരിയാ വെട്ടത്താൻ ചേട്ടാ
Deleteഅജിത്തേട്ടൻ അജിത്തേട്ടൻ തന്നെ. ഇനി ആ ചോദ്യോത്തരപംക്തി ആയിക്കോട്ടേ
ReplyDeleteഅതെ റാംജി ചേട്ടാ അജിത്തേട്ടനു തുല്യം അജിത്തേട്ടൻ മാത്രം. ചോദ്യോത്തര പരിപാടി നടത്താൻ ചേട്ടനൊന്നും പറഞ്ഞില്ലല്ലോ.
Deleteപോസ്റ്റ് കാണാന്‍ വൈകി,, എനിക്കും ഉണ്ട് നേരില്‍ ഒന്ന് കാണണം എന്ന് ( രണ്ടു പേരെയും ) ,, അടുത്ത അവധിക്ക് അവസരം ഉണ്ടാവട്ടെ !! .
ReplyDeleteപോസ്റ്റ് കാണാൻ വൈകിയിട്ടില്ല ഫൈസൂ. ഞാനിന്നു ഇട്ടതെയുള്ളു . എനിയ്ക്കും കാണണം ഫൈസൂനെ. സന്തോഷം
Deleteആര് പോസ്റ്റിട്ടാലും ഉടൻതന്നെ അജിത്തേട്ടൻ അതെങ്ങനെ അറിയുന്നുവെന്ന് ഞാനും ഓർത്തിട്ടുണ്ട് :)
ReplyDeleteഇങ്ങനെയോരു കൂടിക്കാഴ്ച നടന്ന വിവരം എഴുതാനെന്താ വൈകിയത് ? ഫോട്ടോയിൽ ഉള്ളവർ അജിത്തേട്ടന്റെ കൂടെ വന്നവർ ആണോ ?
വിവരങ്ങൾ പങ്കുവച്ചതിൽ വളരെ സന്തോഷം.
This comment has been removed by the author.
Deleteപോസ്റ്റിടാൻ വൈകിയത് പറ്റിയ തലക്കെട്ട് കിട്ടാത്തതു കൊണ്ടാ. കൂടെയുള്ളതു അജിത്തേട്ടന്റെ ബന്ധുക്കളാ ഹരിനാഥ്
DeleteThis comment has been removed by the author.
DeleteThis comment has been removed by the author.
DeleteThis comment has been removed by the author.
Deleteഎപ്പോഴാണ് പ്രീതാ അജിത്തേട്ടനോടുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്... ഈ പോസ്റ്റ് വായിച്ചിട്ട് സന്തോഷവും ആകാംഷയുമാണ് മനസ്സില്‍...
ReplyDeleteവരും മുബി. പോസ്റ്റിട്ടാലോടിയെത്തുന്ന അജിത്തേട്ടനെ ഈ വഴി കാണാനില്ല. ചേട്ടൻ കൂടി സമ്മതിച്ചാലെ അതു നടക്കൂ. നോക്കാം.
DeleteAjith വല്ലാത്ത ഒരു 'സംഭവമാ'....ഇക്കണ്ട 'ബൂലോകം' മുഴുക്കെ തന്റെ സന്തതസഹചാരിയോടൊപ്പം ചുറ്റിക്കറങ്ങുന്ന അദ്ഭുതം അത് അജിത്തിന് മാത്രം .ഏതായാലും 'തോന്നക്കല്‍ കണ്ട കാഴ്ച'യുടെ അനുഭവം പകര്‍ന്നതിനു നന്ദി....
ReplyDeleteഅതെ അജിത്തേട്ടന് ഒരു സംഭവം തന്നെ . നന്ദി എന്റെയീ എളിയ ബ്ലോഗ് വായിച്ച് അഭിപ്രായം പറഞ്ഞതിന്
Deleteഅജിത്തേട്ടനെ നേരില്‍ കാണാന്‍ കഴിഞ്ഞ പ്രീതാജി ഭാഗ്യവതി തന്നെ... ഒരിയ്ക്കല്‍ എനിയ്ക്കും ആ ഭാഗ്യം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteതീര്‍ച്ചയായും . ആഭാഗ്യം ഉടനെ തന്നെ ഉണ്ടാകും സുധീര്‍ദാസ് ഭായ് .
Deleteകാഴ്ച'യുടെ അനുഭവം പകര്‍ന്നതിനു നന്ദി....
ReplyDeleteനന്ദി ഉണ്ണിയേട്ടാ
Deleteഅജിത് സാര്‍ വഴി ചോദിച്ചു മനസ്സിലാക്കി അങ്ങെത്തിയല്ലോ?
ReplyDeleteവാക്കിലും,മനസ്സിലും നന്മയുള്ള സ്നേഹസമ്പന്നന്.കുടുംബവും അതേപോലെതന്നെ.
പ്രീതയുടെ സന്തോഷം എല്ലാവരുടെയും സന്തോഷം.
ആശംസകള്‍
അതെ നന്ദി സി.വി അങ്കിള്‍
Deleteപെട്ടു ജാങ്കൊ പെട്ടു. അജിത്തേട്ടൻ പെട്ടു.
ReplyDeleteചോദ്യങ്ങള്‍ താങ്ങാനുള്ള കരുത്ത് കൊടുക്കണേ ദൈവേ....!!
(((അജിത്തേട്ടൻ സ്റ്റാഫിനെ വച്ച് ബ്ലോഗ് വായിച്ച് കമൻറിടുന്നൂന്നൊരു പിന്നാമ്പുറ സംസാരം.......ഉവ്വോ?? ങെ!))
മൂപ്പരെങ്ങാനും ഈ വഴി വര്യോ ആവൊ!
നോം മുങ്ങുന്നു.
അജിത്തേട്ടനും മുങ്ങി നടക്കയാ . നന്ദി ഈ എളിയ ബ്ലോഗ് സന്ദര്‍ശിച്ചതിനു ചെറുത്
Deleteഎല്ലാ പോസ്റ്റിലും ഓടിയെത്തുന്ന അജിത്തേട്ടനെ ഇവിടെ കാണാത്തതെന്തേ ....?
ReplyDeleteപ്രീതയുടെ ചോദ്യങ്ങളും അജിത്തേട്ടന്റെ മറുപടിയും വായിക്കാൻ കാത്തിരിക്കുന്നു... !
അജിത്തേട്ടനു അതൊന്നും ഇഷ്ടമല്ലെന്നു തോന്നുന്നു . അതാ വരാത്തത് . നന്ദി കുഞ്ഞൂസ് ഈ എളിയ ബ്ലോഗ് സന്ദര്‍ശിച്ച് അഭിപ്രായം പറഞ്ഞതിന്
Deleteഅതാണ് അജിത്തെട്ടൻ ..
ReplyDeleteഞാനും ആഗ്രഹിക്കുന്നു ഒരു കൂടിക്കാഴ്ച
തീര്‍ച്ചയായും അതൊക്കെ നടക്കും അഷ്റഫ് മലയില്‍ ഇക്കാ
Deleteനമസ്കാരം ചേച്ചീ. ഞാൻ ബൂലോഗത്ത് പുതുമുഖമാണ്. എന്നിട്ട് പോലും അജിത്തേട്ടൻ കമന്റ് ഇട്ട് ഞെട്ടിച്ചു കളഞ്ഞു! ബൈ ദ വേ, കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം.
ReplyDeleteനമസ്തേ കൊച്ചു ഗോവിന്ദ് . സ്വാഗതം ബ്ലോഗ് ലോകത്തേയ്ക്ക് . അജിത്തേട്ടന് എല്ലായിടത്തുമുണ്ട്
Deleteഅജിത്തേട്ടനു പകരം വയ്ക്കാന്‍ മറ്റൊരാളില്ല, ഈ ബൂലോകത്ത്...
ReplyDeleteനല്ല അനുഭവം, പങ്കു വച്ചതില്‍ സന്തോഷം :)
നന്ദി ശ്രീ ഭായ്
Deleteഅജിത്തേട്ടനു പകരം വയ്ക്കാന്‍ മറ്റൊരാളില്ല, ഈ ബൂലോകത്ത്...
ReplyDeleteനല്ല അനുഭവം, പങ്കു വച്ചതില്‍ സന്തോഷം :)
മറ്റൊരാള്‍ കാണും മുന്നേ പോസ്റ്റില്‍ എത്തുന്ന അജിത്തെട്ടന് സ്നേഹത്തോടെ..rr
ReplyDeleteഅതെ risharasheed നന്ദി
Delete