റേഡിയോ വഴി ഒത്തിരി കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. എന്‍റെ ഏകാന്തതകളില്‍ എനിയ്ക്ക് ഏറ്റവും അടുത്ത കൂട്ടുകാരിയായി റേഡിയോ ഉണ്ടായിരുന്നു . ഞാന്‍ ഫിറോസിനെ പറ്റികേള്‍ക്കുന്നത് ബിഗ് എഫ് .എം .ല്‍ കൂടിയാണ് . കിടിലം ഫിറോസ് എന്ന പേരില്‍ ആണ് ഫിറോസ് ബിഗ് എഫ് .എം .ല്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നത് . ഒരു ദിവസം ഞാന്‍ ഫിറോസ് അവതരിപ്പിക്കുന്ന പരിപാടിയില്‍ വിളിച്ചു സംസാരിച്ചു . എന്നാല്‍ ഞാന്‍ ഫിറോസിനെ കാണുന്നത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് .
റേഡിയോ വഴി പരിചയപ്പെട്ട ഒരു അങ്കിളിന്‍റെ മകനാണ് എന്നോട് ഫോണ്‍ ചെയ്തു പറഞ്ഞത് ഫിറോസ് ഒരു ഷോര്‍ട്ട് ഫിലിം എടുക്കാന്‍ പോകുന്നു എന്നും അതില്‍ ഒരു ചെറിയ വേഷമുണ്ട് ചെയ്യാമോ എന്നും ചോദിച്ചു . ഞാന്‍ പേടിച്ചു വിറച്ചു അവനോടു കഥയൊക്കെ ചോദിച്ചു . അപ്പോള്‍ അവന്‍ പറഞ്ഞു ഫിറോസ് വിളിക്കും അപ്പോള്‍ കഥ പറയുമെന്ന് . ശരി എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . കുറച്ചു കഴിഞ്ഞു ഫിറോസ് വിളിച്ചു . എന്നിട്ട് പറഞ്ഞു ആ കഥാപാത്രത്തിന് പറ്റിയ ആളാണോ പ്രീത എന്ന് അറിയണം . അതിനു വേണ്ടി കാണണം എന്നും പറഞ്ഞു . അപ്പോള്‍ ഞാന്‍ പറഞ്ഞു തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ട് അപ്പോള്‍ കാണാമെന്നു . അങ്ങനെ തിരുവനന്തപുരത്ത് വച്ച് കണ്ടു . ഞാന്‍ തന്നെ ആ കഥാപാത്രത്തിന് മതി എന്ന് പറഞ്ഞു . പിറ്റേന്ന് അവര്‍ വണ്ടിയുമായി വന്നു എന്നെ കൊണ്ട് പോയി .ഒപ്പം അച്ഛനും ഉണ്ടായിരുന്നു എനിയ്ക്ക് കൂട്ടായി .
"കല്ല് " എന്നായിരുന്നു ആ ഷോര്‍ട്ട് ഫിലിമിന്‍റെ പേര് . അങ്ങനെ ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു
കുമാരപുരത്തു വച്ചായിരുന്നു ഷൂട്ടിംഗ് . ക്യാമറയെ അഭിമുഖീകരിക്കുക എന്നത് വലിയ പാട് തന്നെയാണ് . എനിയ്ക്കാെണങ്കില്‍ ക്യാമറ കണ്ടാലപ്പോള്‍ ചിരി വരും .
അഭിനയം ഒരു കലയാണ് . അത് എല്ലാവര്‍ക്കും പറ്റുന്ന പണിയല്ല എന്ന് എനിയ്ക്കന്നു മനസിലായി . ഒരു വര്‍ഷം കഴിഞ്ഞു ഈ ഷോര്‍ട്ട് ഇറങ്ങിയിട്ട് . കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 നു ആണിത് യൂ ട്യൂബിലൂടെ കൂട്ടുകാര്‍ക്ക് മുന്നിലെത്തിയത് . നന്ദി പറയേണ്ടത് ഈശ്വരനോടും , എന്നെ കുറിച്ച് ഫിറോസിനോട് പറഞ്ഞ ഉണ്ണിയോടും , എനിയ്ക്ക് അവസരം തന്ന കിടിലം ഫിറോസിനോടും , ബാക്കി അതില്‍ സഹകരിച്ച എല്ലാ കൂട്ടുകാരോടും ആണ് . പിന്നെ ഈ ഷോര്‍ട്ട് ഫിലിം കണ്ടു അത് വിജയിപ്പിച്ച കൂട്ടുകാരോടും . കാണണമെന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക