Sunday, March 2, 2014

തിരുവനന്തപുരം ബ്ലോഗ്‌ മീറ്റ് എന്റെ കാഴ്ചപ്പാടിലൂടെ

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നണഞ്ഞു . തിരുവനന്തപുരത്തിന്റെ മണ്ണിലൊരു ബ്ലോഗ്‌ മീറ്റ് . അതൊരു സ്വപ്നമായിരുന്നു . അങ്ങനെ ആ സ്വപ്നം നടക്കാന്‍ പോകയാണ് .അതിന്റെ സന്തോഷം . പിന്നെ ചെറിയൊരു ടെന്‍ഷന്‍ . രാവിലെ ഉറക്കം എണീറ്റ് തറയില്‍ ഇരുന്നു നിരങ്ങി ബാത്ത്റൂമില്‍ പോയി കുളിച്ച്  കുട്ടപ്പിയായി വന്ന ശേഷം പ്രാര്‍ത്ഥനയും  കഴിഞ്ഞു  പോകാന്‍ തയ്യാറായി . 9.3൦ നു ആട്ടോ വരാന്‍ പറഞ്ഞിരുന്നു കൃത്യ സമയത്ത് തന്നെ ഓട്ടോ വന്നു . ഓട്ടോയില്‍ എന്നെ കേറ്റി ഞാനും , അമ്മയും കൂടി ഇവിടുന്നു യാത്ര തിരിച്ചു. കഴക്കൂട്ടം എത്തിയപ്പോള്‍ ട്രാഫിക്ക് ബ്ലോക്ക് . അവിടെ കുറച്ചു സമയം ചിലവിടേണ്ടി വന്നു . ഒരു തിരുവനന്തപുരംകാരി ആണെങ്കിലും  പ്രസ് ക്ലബ് എവിടെയെന്നു എനിയ്ക്കറിയില്ലായിരുന്നു . പിന്നെ ചോദിച്ചു ചോദിച്ചു വല്ലവിധവും അവിടെ എത്തി .




 അപ്പോള്‍ അതാ കിടക്കുന്നു അടുത്ത കടമ്പ . ഹോ ശരിയ്ക്കും തോന്നി വരേണ്ടിയിരുന്നില്ലെന്നു. മനോജ്‌ ഡോക്ടറുടെ നമ്പര്‍ എവിടെയോ കണ്ടിരുന്നു. ഞാന്‍ അത് സേവ് ചെയ്തു വച്ചില്ലായിരുന്നു എങ്കില്‍ വിഷമിച്ചു പോകുമായിരുന്നു. ഡോക്ടറെ വിളിച്ചു അദ്ദേഹം  ഓട്ടോയ്ക്ക് അടുത്തേയ്ക്ക് വന്നു . ഇനി എങ്ങനെ അകത്തു കടക്കും . 



കുറെയേറെ പടികള്‍. ഡോക്ടര്‍ പോയി പിന്നെ ഉട്ടോപ്യനെ വിളിച്ചു കൊണ്ട് വന്നു. (അത് ഉട്ടോപ്യന്‍ ആണെന്ന് എനിയ്ക്കറിയില്ലായിരുന്നു . പരിചയപ്പെടുത്തുമ്പോള്‍ പറഞ്ഞപ്പോള്‍ ആണ് മനസിലായത് ). പിന്നെ ഓട്ടോ ഓടിക്കുന്ന പയ്യനും ഉട്ടോപ്യനും, പിന്നെ വേറെ ഒരു സ്ത്രീ  മെമ്പറും കൂടി വീല്‍ ചെയറോടെ പൊക്കി എടുത്തു മുകളില്‍ കൊണ്ട് പോയി . അവിടെ ചെന്നപ്പോള്‍ അതാ ഇരിക്കുന്നു അന്‍വര്‍ ഇക്കാ . ആ പ്രസ്ക്ലബ്ബില്‍ എനിയ്ക്കാകെ പോരായ്മയായി തോന്നിയത്  ആ പടിക്കെട്ടുകളാണ്.

ഓരോരുത്തരായി പരിചയപ്പെടുത്തുന്ന ചടങ്ങ് നടക്കയാണ് . എനിയ്ക്കതില്‍  ആകെ അറിയുന്നത് മനോജ്‌ ഡോക്ടര്‍, വിഷ്ണു, അന്‍വര്‍ ഇക്കാ . പിന്നെ ഓരോരുത്തര്‍ പറയുമ്പോള്‍ ഓ ഇതാണോ അവര്‍ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു . ഇടയ്ക്ക് ചായയും , ഉഴുന്നുവടയും ഉണ്ടായിരുന്നു. ഞാന്‍ ചായ കുടിക്കാത്തത് കൊണ്ട് അതിന്റെ രുചി അറിയാന്‍ പറ്റിയില്ല.ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും ബാഡ്ജ് കുത്തിയിട്ടുണ്ട്. എനിയ്ക്ക് മാത്രം കിട്ടിയില്ല. അവസാനം വിഷ്ണുവിനോട് ചോദിച്ചു വാങ്ങി .  അങ്ങനെയിരിക്കെ അതാ വരുന്നു   മലയാളം ബ്ലോഗ്‌ ഗ്രൂപ്പിന്റെ  പുതിയ അഡ്മിന്‍ വിഡ്ഢിമാന്‍.  ഞാനൊന്ന് ഞെട്ടി . 






കര്‍ത്താവേ ഈ പുള്ളിക്കാരന്‍ ആണോ അവിടെ എല്ലാവരെയും  മുള്‍മുനയില്‍ നിര്‍ത്തുന്ന ആള്‍ എന്ന് . എന്തായാലും ഓരോരുത്തരെ അങ്ങനെ മനസിലാക്കാന്‍ കഴിഞ്ഞു. 



 മഹേഷ്‌




  ബഷീറിക്ക


സാബു ചേട്ടന്‍ 



പിന്നെ പുസ്തക പ്രകാശനം . ഗിരീഷ്‌ പുലിയൂര്‍ സാര്‍ ആലപിച്ച രണ്ടു കവിതകള്‍. ഒപ്പം വിഡ്ഢിമാനും , ഉട്ടോപ്യനും , നിതേഷ് വര്‍മ്മയും , കവിതകള്‍ ചൊല്ലി 

രണ്ടു ബ്ലോഗര്‍മാരുടെ ചിത്രപ്രദര്‍ശനവും , ഞാനുണ്ടാക്കിയ ഹാന്റി ക്രാഫ്റ്റ്കളുടെയും, പിന്നെ പുസ്തക   പ്രദര്‍ശനവുമുണ്ടായിരുന്നു .പുസ്തകങ്ങളൊന്നുമെനിയ്ക്ക് വാങ്ങാന്‍ പറ്റിയില്ല 






അത് കഴിഞ്ഞു ആഹാരം കഴിക്കാനുള്ള സമയം ആയി . ആ സമയത്ത് നിതീഷ് വര്‍മ്മ  പാദസരം പെങ്ങള്‍ക്കായി വാങ്ങി. പിന്നെ വേറൊരു ചേച്ചി ഒരു മാലയും വാങ്ങി .ഓട്ടോ കൂലി കൊടുക്കാനുള്ള കാശ് കിട്ടി . സന്തോഷമായി.  അപ്പോള്‍ തന്നെ എല്ലാവരും കഴിച്ചു കഴിഞ്ഞിരുന്നു. പിന്നെ ഞാന്‍ പോയി കഴിച്ചു. ശോ അത്രയും കഴിക്കാന്‍ പറ്റിയില്ല. ഐസ്ക്രീമും കഴിക്കാന്‍ പറ്റിയില്ല. 






ഭക്ഷണത്തിന് ശേഷം ചര്‍ച്ചകള്‍ ആയിരുന്നു. നല്ല വിഷയങ്ങളായിരുന്നു ചര്‍ച്ചയ്ക്കായി വന്നത്. 
 വിഷയങ്ങള്‍
(1)ബ്ലോഗിംഗ് ഇന്നലെ ഇന്നലെ -ഇന്ന് -നാളെ
 (2)സോഷ്യല്‍ മീഡിയകളിലെ ഭാഷ മോശമാകുന്നോ ?  എങ്കില്‍ എന്തുകൊണ്ട് ? എങ്ങനെ നിയന്ത്രിക്കാം


ഞാന്‍ എല്ലാം കേട്ട് കൊണ്ട് മിണ്ടാതിരുന്നു. എനിയ്ക്ക് അതെ പറ്റിയൊന്നും കൂടുതലായി അറിയില്ലല്ലോ.  സമയം പോയതറിഞ്ഞില്ല . എന്തൊക്കെ പറഞ്ഞാലും പരസ്പരം പരിചയപ്പെടാനുള്ള അവസരം കുറവായിരുന്നു.ഇടയ്ക്ക് കുറച്ചു പേരെ പരിചയപ്പെട്ടു.  എന്റെ സങ്കല്‍പ്പത്തിലെ മീറ്റ് ഇങ്ങനെയൊന്നും ആയിരുന്നില്ല. ഞാന്‍ പോകാനിറങ്ങുന്നതിന് തൊട്ടുമുന്നെയാണ് അസിന്‍ ആറ്റിങ്ങല്‍ വന്നത്. അതുകാരണം അവനെ എനിയ്ക്ക് പരിചയപ്പെടാന്‍ പറ്റിയില്ല. അവിടുന്ന് പോരുമ്പോള്‍  മനസ്സില്‍ സന്തോഷവും , ഒപ്പം ആ പരിപാടിയില്‍ അവസാനം വരെ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമവും ഉണ്ടായിരുന്നു. അവാര്‍ഡ് ദാനം കാണാന്‍ പറ്റിയില്ല. ബൂലോകത്തെ ആരെയും പരിചയപ്പെടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് ഫോട്ടോ എടുക്കാതിരുന്നതും ഒരു പോരായ്മയായി എനിയ്ക്ക് തോന്നി .

 അന്‍വര്‍ ഇക്ക  പ്രമേയങ്ങള്‍ പാസാക്കി . അതില്‍ എനിയ്ക്ക് തോന്നിയ നല്ലൊരു കാര്യം വ്യക്തിഹത്യ ഒഴിവാക്കണമെന്നുള്ളതും, അതിനു വേണ്ടി സ്വീകരിക്കാന്‍ പോകുന്ന നടപടികളുമാണ് . എന്നെ പുറത്തിറക്കിയത് വിഷ്ണുവും , വിനീതും പിന്നെ ഒരാള്‍ കൂടി ഉണ്ടായിരുന്നു. പേര് മറന്നു പോയി .  ഇനിയൊരു കൂടികാഴ്ച ഉണ്ടാകുമെന്ന വിശ്വാസത്തോടെ പ്രസ്ക്ലബ്ബിന്റെ പടികളിറങ്ങി .

കുറച്ചുകൂടിയൊക്കെ വിശദമായി  എഴുതണമെന്നുണ്ടായിരുന്നു . എന്തോ മനസ് ശരിയല്ല. അതോണ്ടാ  ഇങ്ങനെയൊക്കെ ആയി പോയത്. സദയം ക്ഷമിക്കൂ

70 comments:

  1. വിവരണം വായിച്ചു
    സന്തോഷമായി

    ReplyDelete
  2. വിവരണം വായിച്ചപ്പോള്‍ ഞാനും പങ്കെടുത്തതുപോലെ തോന്നി!!
    നന്നായി....

    ReplyDelete
    Replies
    1. നന്ദി മോഹന്‍ ഭായ്

      Delete
  3. Replies
    1. ഇതെന്തുഭാവമാ മനോജ്‌

      Delete
  4. നന്നായി-ചുരുക്കി പറഞ്ഞിരിക്കുന്നു... :)
    കൊള്ളാം... എല്ലാ ഭാവുകങ്ങളും.

    ReplyDelete
  5. churungiya vaakukalil vivaranam....nannayi...nannayit visualize cheyyanuk kazhinju....ella aashamsakalum oppam prarthanayum....

    ReplyDelete
    Replies
    1. നന്ദി റിയാസ് ഭായ്

      Delete
  6. നല്ല കുറിപ്പ്,
    ഇപ്പോഴും മീറ്റുകള്‍ അങ്ങനെയാ...നമുക്ക് ഒരുപാട് പ്രതീക്ഷകള്‍ തരും. പക്ഷേ അതൊന്നും ആയിരിക്കില്ല അവിടെ സംഭവിക്കുന്നത്. പുതിയ ആളുകളെ കണ്ട എക്സൈറ്റ്മെന്റില്‍ പ്രോഗ്രാം അജണ്ടയും ഗൌരവമായ ചര്‍ച്ചകളും എല്ലാരുയം മറക്കും. തീര്‍ന്നതിനു ശേഷമേ കാര്യമായി ഒന്നും നടന്നില്ലല്ലോ എന്നാ തോന്നല്‍ ഉണ്ടാവൂ... പക്ഷെ ആ സൌഹൃദങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കും. ചില നല്ല മനസുകളും.

    ReplyDelete
    Replies
    1. അത് ശരിയാ joslet ഭായ്. സമയം പോയതറിഞ്ഞതെയില്ല

      Delete
  7. മീറ്റുമായി ബന്ധപെട്ടു കുറെ പോസ്റ്റുകള്‍ വായിച്ചു എങ്കിലും കൂട്ടത്തില്‍ നന്നായി എന്ന് തോന്നിയ പോസ്റ്റ്‌ ഇതാണ് . എന്തൊക്കെ പറഞ്ഞാലും മീറ്റിലെ ഹൈലൈറ്റ് പ്രവാഹിനി തന്നെയായിരുന്നു കേട്ടോ :)

    ReplyDelete
    Replies
    1. പോസ്റ്റ് നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷം കേട്ടോ ഫൈസല്‍ ബാബു. ഹേയ് ഞാന്‍ അത്രയ്ക്കൊന്നുമില്ല ഫൈസൂ. ഒരു പാവം

      Delete
  8. കൊള്ളാം... എല്ലാ ഭാവുകങ്ങളും.

    ReplyDelete
  9. ഞാനും കുഞ്ഞിർനെ കണ്ടിരുന്നു കേട്ടോ...നെരിട്ട് പരിചയപ്പെടാനുള്ള അവസരം ഒത്ത് വന്നില്ലാ.. പ്രവാഹിനി സ്വയം പരിചയപ്പെടുത്തിയപ്പോൾ മനസ്സ് ഒന്ന് വിങ്ങി.... ഇനിയും കാണാം ഔവചാരികമല്ലാതെ.....എല്ലാ നന്മകളും

    ReplyDelete
    Replies
    1. പരിചയപ്പെടാം കേട്ടോ ചന്തു ചേട്ടാ വിശദമായി തന്നെ. ഒരു ദിവസം എല്ലാവരും കൂടി ചേട്ടന്റെ വീട്ടിലേയ്ക്ക് വരാം നന്ദി ചേട്ടാ

      Delete
  10. വരണം എല്ലാവരെയും കാണണം എന്നൊക്കെ ഉണ്ടായിരുന്നു .ലീവ് കഴിഞ്ഞു കഴിഞ്ഞ ആഴ്ച പോന്നത് കൊണ്ടു ഒന്നും നടന്നില്ല :( അടുത്ത വട്ടം കൂടാം.

    ReplyDelete
    Replies
    1. സാരമില്ല അനീഷ്‌ കാത്തി. ഇനിയും സമയമുണ്ട്. അടുത്ത പ്രാവശ്യം കൂടാം കേട്ടോ

      Delete
  11. Ichechiii kooy... kalakkan ketto vivaranam

    ReplyDelete
    Replies
    1. നന്ദി മോനെ ദിലീപ്

      Delete
  12. Ichechiii kooy... kalakkan ketto vivaranam

    ReplyDelete
    Replies
    1. കൂയ് നന്ദി മോനെ ദിലീപ്

      Delete
  13. വിശേഷങ്ങള്‍ പങ്കുവെച്ചതിന്‌ നന്ദി.

    ReplyDelete
    Replies
    1. നന്ദി സുധീര്‍ ഭായ്

      Delete
  14. നല്ല വിവരണം

    ReplyDelete
    Replies
    1. നന്ദി വെട്ടത്താന്‍ ചേട്ടാ

      Delete
  15. ഐസ് ക്രീം കുടിക്കുകയോ ???? കഴിക്കുകയല്ലേ ചെയ്യാ????

    ReplyDelete
    Replies
    1. കുടിക്കുന്ന ഐസ്ക്രീം കണ്ടിട്ടില്ലേ ജോജി ജോര്‍ജ്ജ് ഭായ്

      Delete
  16. മീറ്റില്‍ ഭാഗവാക്കാകാന്‍ കഴിഞ്ഞില്ലെങ്കിലും സംഗമത്തില്‍ വെച്ച് പ്രീതക്ക് അര്‍ഹിക്കുന്ന ആദരവ് കിട്ടി എന്നറിഞ്ഞതില്‍ അതിയായ ആഹ്ലാദമുണ്ട്

    ReplyDelete
    Replies
    1. മൊയ്തീന്‍ ഇക്കാ ഞാന്‍ അതൊന്നും പ്രതീക്ഷിച്ചല്ല പോയത്. പ്രശസ്തി , ആദരവ് ഇതൊന്നും ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

      Delete
  17. ജീവസ്സുറ്റ വിവരണം ....ഞാനും അവിടെയുണ്ടെന്ന് തോന്നിപോയി .

    ReplyDelete
  18. വിവരണം വായിച്ചപ്പോള്‍ സന്തോഷായി.

    ReplyDelete
  19. ഇഷ്ടമായി വിവരണം
    ആശംസകള്‍

    ReplyDelete
  20. നന്നായീട്ടോ....പ്രവാഹിനീ....

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ നിസാര്‍ ഭായ്

      Delete
  21. നല്ല വിവരണം... ആശംസകൾ

    ReplyDelete
  22. അവിടം വരെ വന്നുവെങ്കിലും ഒന്നിലും പങ്കെടുക്കാനോ, പ്രീതയുടെ ഹാന്റി ക്രാഫ്റ്റ്കളോ ,ചിത്ര പ്രദര്‍ശനമോ ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല ...:(

    ReplyDelete
    Replies
    1. സാരമില്ല കൊച്ചുമോള്‍ സഹോദരി. പരിചയപ്പെടാനിനിയും അവസരം വരും . നന്ദി

      Delete
  23. ബ്ലോഗ് മീറ്റ് വിശേഷങ്ങൾ പങ്കുവച്ചതിൽ സന്തോഷം... എല്ലാവരും പങ്കെടുത്തത് ഒരേ പരിപാടിയിൽത്തന്നെ ആണെങ്കിലും ഓരോരുത്തർക്കും പറയാനുള്ള വിശേഷങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഉത്സാഹിച്ചുതന്നെ എഴുതിക്കോളൂ. പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർ പങ്കെടുത്തവരുടെ അനുഭവക്കുറിപ്പുകളിലൂടെയായിരിക്കും മീറ്റിനെ അറിയുക. ഇനിയും ഇതേക്കുറിച്ച് എഴുതണമെന്നുണ്ടെങ്കിൽ പോസ്റ്റിൽ എഡിറ്റ് ചെയ്ത് ചേർത്ത് കൂടുതൽ ഭംഗിയാക്കാവുന്നതാണ്‌.

    ആശംസകൾ...

    ReplyDelete
    Replies
    1. ഇനി എഡിറ്റ് ചെയ്‌താല്‍ വായിച്ചത് തന്നെ വീണ്ടും വായിക്കേണ്ടി വരില്ലേ . നന്ദി ഹരിനാഥ്‌ ഭായ്

      Delete
    2. വായിച്ചവർ വായിച്ചുപോയി. ഇനിവരുന്നവർക്ക് വായിക്കുകയും ചെയ്യാം.
      ഈ പോസ്റ്റ്തന്നെ എഡിറ്റ് ചെയ്യുന്ന കാര്യമാണ്‌ പറഞ്ഞത്. വിവരങ്ങൾ എഡിറ്റ് ചെയ്ത് പുതിയ പോസ്റ്റ് ഇടണമെന്നല്ല. (url മാറില്ല)
      ആവശ്യമെന്ന് തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി. സാങ്കേതികമായി സാധ്യമാണെന്ന് ഒർമ്മിപ്പിച്ചെന്നേയുള്ളൂ.

      Delete
    3. എനിയ്ക്ക് മനസിലായി ഹരിനാഥ്‌ ഭായ് . എഡിറ്റ് ചെയ്തു രണ്ടു മൂന്നു ഫോട്ടോ കൂടി ചേര്‍ത്തു . നന്ദി ഭായ്

      Delete
  24. പ്രവാഹിനിയുടെ ഈ കുറി നന്നായി
    എങ്കിലും പരിഭവങ്ങൾ അവിടവിടെ
    വന്നതുപോലെ തോന്നി, കാര്യമായ
    sail നടന്നില്ലെങ്കിലും ഓട്ടോ ക്കൂലി കിട്ടിയല്ലോ!!!
    അതു കലക്കി കേട്ടോ!!! എന്നാലും !!!!
    അടുത്ത മീറ്റിൽ പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം അല്ലെ :-)

    ReplyDelete
    Replies
    1. ariel ഭായ് പരിഭവമുണ്ട്. അത് കാര്യമായ സെയില്‍ നടക്കാത്തതിലല്ല. ഒന്നാമത്തെ കാരണം മീറ്റ് മുകളിലത്തെ നിലയില്‍ ആയിരുന്നു . കുറെ പടികള്‍. എനിയ്ക്ക് ലേശം തടി കൂടുതല്‍ ആയതിനാല്‍ എന്നെ പൊക്കി എടുത്തു മുകളില്‍ കൊണ്ട് പോയവര്‍ക്കും ഇത്തിരി പ്രയാസം കാണും . താഴത്തെ നില കിട്ടുമായിരുന്നു എങ്കില്‍ അങ്ങനെ മതിയായിരുന്നു. പിന്നെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ പറ്റിയില്ല . അത് ഒരു കുറവ് തന്നെയാണ്. ഉച്ച ഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം ചര്‍ച്ചയിലേയ്ക്ക് പോയാല്‍ മതിയായിരുന്നു . ഇത് ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല. എന്റെ ഒരു എളിയ അഭിപ്രായം പറഞ്ഞതാണ്

      Delete
  25. വിശദമായി എഴുതിയിരിക്കുന്നു, പ്രീത - തികച്ചും സ്വാഭാവികത ഉൾക്കൊണ്ടു കൊണ്ട്.
    സന്തോഷം.
    ആശംസകൾ.

    ReplyDelete

  26. ഫീലിംഗ് : നഷ്ട ബോധം

    ReplyDelete
    Replies
    1. വരാമായിരുന്നില്ലേ അബ്സാര്‍ മുഹമ്മദ്‌ ഭായ്

      Delete
    2. This comment has been removed by the author.

      Delete
  27. പ്രവാഹിനി ചേച്ചിയ്ക്ക് സംസാരിക്കാന്‍ എന്തൊരു മടിയായിരുന്നു ല്ലേ! പിന്നെ മൈക്ക് കിട്ടിയപ്പോള്‍ നന്നായി സംസാരിക്കുകയും ചെയ്തു! അപ്പൊ ആ മടിയൊക്കെ വെറും ചുമ്മാതെ ആയിരുന്നു ല്ലേ!!!

    ReplyDelete
    Replies
    1. ഹ ഹ ഒരിക്കലുമല്ല വിഷ്ണു . എനിയ്ക്ക് പൊതുവേ സഭാകമ്പം കൂടുതലാണ്. എന്തോ അപ്പോള്‍ കിട്ടിയ ധൈര്യത്തില്‍ സംസാരിച്ചതാ

      Delete
  28. താങ്കളുടെ ഈ വീട്ടില്‍ ആദ്യമാണെന്ന് തോന്നുന്നു !
    ഓരോരുത്തരുടെ ബ്ലോഗ്‌ മീറ്റ്‌ ലേഖനങ്ങളും വായിക്കുമ്പോഴും തീരൂര്‍ മീറ്റ്‌
    കണ്ണുകളില്‍ തത്തിക്കളിക്കുന്നു ..മനസ്സില്‍ കുളിര്‍മ പടര്‍ത്തുന്നു ...
    കാതോര്‍ക്കുന്നു അടുത്ത മീറ്റിനായ് :)
    നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. അതെ സ്വാഗതം എന്റെ ഈ എളിയ ബ്ലോഗിലേയ്ക്ക് asrus irumbuzhi ഭായ്. നന്ദി

      Delete
  29. നന്നായിട്ടുണ്ട്..അടുത്ത തവണ ഞാനും കാണും..

    ReplyDelete
    Replies
    1. നന്ദി നോബിള്‍ ഭായ്. കാണണം കേട്ടോ

      Delete
  30. This comment has been removed by the author.

    ReplyDelete
  31. Vivaranam nannayirikkunnu ellaa aasamsakalum nErunnu

    ReplyDelete
    Replies
    1. നന്ദി തൂവല്‍പക്ഷി

      Delete
  32. ഗിരീഷ്‌ പുലിയൂര്‍ സാര്‍ ആലപിച്ച രണ്ടു കവിതകള്‍. ഒപ്പം വിഡ്ഢിമാനും , ഉട്ടോപ്യനും , നിതേഷ് വര്‍മ്മയും , കവിതകള്‍ ചൊല്ലി

    >>> ശ്ശെടാ.. എന്റെ പ്രസംഗം പ്രവാഹിനി കവിതയായാണോ കേട്ടത് ? ഈ നിലയ്ക്ക് ഞാൻ കവിതയെങ്ങാൻ ആലപിച്ചിരുന്നെങ്കിൽ എന്തായേനെ സ്ഥിതി !!

    ബ്ലോഗ് മീറ്റീൽ പങ്കെടുത്തത്തിൽ സന്തോഷമുണ്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു. :)

    ReplyDelete
    Replies
    1. ഹ ഹ വിഡ്ഢിമാന്‍ ഭായ് നിങ്ങള്‍ കവിത ചൊല്ലിയതോ. ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തതില്‍ സന്തോഷം തന്നെയാണ്. നന്ദി ഭായ്

      Delete
  33. നാട്ടില്‍ വരുമ്പോള്‍ എനിക്കും കൂടണം ബ്ലോഗ്ഗേര്‍സ് മീറ്റില്‍ ....... നല്ല വിവരണം ..... അച്ഛനും അമ്മയും പ്രീതയും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു ......

    ReplyDelete
    Replies
    1. കുര്യച്ചാ സുഖമല്ലേ . ഇവിടെയെല്ലാവര്‍ക്കും സുഖം തന്നെ . പിന്നെന്താ നാട്ടില്‍ വരുമ്പോള്‍ നമുക്ക് കൂട്ടാമെന്നെ

      Delete