Friday, November 22, 2019
കരവിരുത്
അങ്ങനെ കിടന്നപ്പോൾ ഒരാഗ്രഹം ബ്ലോഗിൽ എന്തെങ്കിലും കുത്തി കുറിക്കണമെന്ന് . ഇനിയിപ്പോൾ നീണ്ട എഴുത്തിന് ടൈപ്പ് ചെയ്യാൻ കൈ വയ്യ. ചെറിയ എന്തെങ്കിലും ഫലിതമെഴുതാമെന്ന് വച്ചാൽ വലിയ ഫലിത എഴുത്തുകാരായ പ്രദീപേട്ടൻ , ആദി , സുധി എന്നിവർക്കൊപ്പം പിടിച്ച് നിൽക്കാൻ മാത്രമുള്ള ഫലിതം പറയാനുമറിയില്ല. പിന്നെ ഇനിയിപ്പോൾ എന്ത് ചെയ്യും. അപ്പോഴാണ് Fb - യിൽ മെമ്മറീസിൽ വന്ന പൂവിനെ കുറിച്ചോർമ്മ വന്നത്. അപ്പോൾ സ്വന്തം കഴിവ് അങ്ങ് ഇടുന്നതല്ലേ നല്ലത്.
Monday, November 11, 2019
സൗഹൃദം
ചില സൗഹ്യദങ്ങള്‍ വരുന്ന വഴി വിചിത്രമാണ്. 2011 ഒക്ടോബര്‍ 8 പാലിയം ഇന്ത്യയുടെ നേത്യത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വീല്‍ചെയറില്‍ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന കുറച്ചു പേരെ മ്യൂസിയത്തിലേയ്ക്ക് കൊണ്ട് പോയി. അവിടെ വച്ചാണ് ഞാനാ ചേട്ടനെ കാണുന്നത്. ചേട്ടന്‍ ഫോട്ടോഗ്രാഫറാണ്.ഞങ്ങളുടെയൊക്കെ ഫോട്ടോയെടുക്കാന്‍ തുടങ്ങി ചേട്ടന്‍.
അന്ന് ഇന്നത്തെ പോലെ ആള്‍ക്കാരുമായി അത്ര വലിയ സഹവാസങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിന്‍റെയൊരു അറിവില്ലായ്മ , ജാള്യത ഒക്കെയുണ്ടായിരുന്നു. പിന്നെ എനിയ്ക്കാണെങ്കിൽ ഫോട്ടോ എടുക്കുന്നത് പേടിയുള്ള കാര്യമാണ്. അത്രമാത്രമാണ് ഓരോരുത്തരും പറഞ്ഞ് പേടിപ്പിച്ചിരുന്നത്. അപ്പോഴാണ് ഒരാള്‍ ക്യാമറയുമായി ഫോട്ടോ എടുക്കാന്‍ നടക്കുന്നത്. ഫോട്ടോ എടുക്കുമെന്ന വാശിയില്‍ ചേട്ടനും, ഫോട്ടോ എടുക്കാന്‍ സമ്മതിക്കില്ലെന്ന വാശിയില്‍ ഞാനും . അവസാനം ചേട്ടന്‍ തന്നെ ജയിച്ചു
. പിന്നെ പതിയെ ഫോട്ടോ എടുക്കുന്നതിലെ പേടിയൊക്കെ മാറി . ചേട്ടന്‍ ഫോട്ടോ മെയില്‍ അയച്ചു തന്നു . ആ ചേട്ടനുമായി നല്ലൊരു കൂട്ടുകെട്ട് അവിടുന്ന് തുടങ്ങുകയായിരുന്നു. പിന്നീട് എത്രയോ വട്ടം ചേട്ടനെ നേരില്‍ കണ്ടു . ഒരിക്കല്‍ സൂ കാണാനായി കൂട്ടുകാരോടൊപ്പം പോയപ്പോള്‍ സഞ്ജീവ് ചേട്ടനും ഒപ്പം വന്നു .
എട്ട് വർഷമാകുന്നു സഞ്ജീവ് ചേട്ടനും , ഈ കുഞ്ഞനുജത്തിയുമായുള്ള സൗഹ്യദം തുടങ്ങിയിട്ട് .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എത്രയോ വട്ടം ചേട്ടനെ വിളിച്ച് ബുദ്ധിമുട്ടിച്ചിരിക്കുന്നു. തിരക്കിനിടയിലും ചേട്ടൻ ഞാൻ പറയുന്ന സഹായങ്ങൾ ചെയ്ത് തരുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് സഞ്ജീവ് ചേട്ടാ എന്നെ സഹിക്കുന്നതിന്
Sunday, October 13, 2019
സാരി
പലപ്പോഴും ആഗ്രഹിച്ചാൽ പോലും ചക്ര കസേരയിൽ സഞ്ചരിക്കുന്ന എനിയ്ക്ക് സാരി ഉടുക്കുക എന്നത് വലിയ കടമ്പയാണ്. വണ്ടിയിൽ എടുത്ത് കയറ്റുമ്പോഴോ , ഇറക്കുമ്പോഴോ സാരി അവിന്ന് പോകുമോ എന്ന ടെൻഷനുണ്ട്. ജീവിതത്തിൽ ആദ്യമായി സാരിയുടുത്തത് ഈ വർഷം നടന്ന പത്താം ക്ലാസിലെ റീ- യൂണിയനാണ് . സ്കൂൾ വീടിനടുത്തായത് കൊണ്ടും , വീൽചെയറിൽ തന്നെ പോകയും, വരികയും ചെയ്യുന്നത് കൊണ്ടും വലിയ ടെൻഷനില്ലായിരുന്നു. ഇന്നലെ ലോകപാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കോവളത്ത് നടക്കുന്ന പാലിയം ഇന്ത്യയുടെ പരിപാടിയിൽ സാരി ഉടുക്കണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു.
അങ്ങനെ അടുത്ത വീട്ടിലെ കുട്ടി അവളുടെ തന്നെ ഒരു സാരി കൊണ്ട് തന്ന് അവൾ തന്നെ ഉടുപ്പിച്ചു തന്നു. ഒരു വള്ളി വച്ച് സാരി അഴിഞ്ഞ് പോകാതിരിക്കാൻ കെട്ടി വയ്ക്കുകയും ചെയ്തു. അങ്ങനെ സാരി ഉടുത്ത് ഓട്ടോയിൽ കയറി പോകണമെന്ന ആഗ്രഹം സഫലമായി ♥️

Friday, October 4, 2019
വീൽചെയർ സൗഹൃദം
കഴിഞ്ഞ മാസം 18-ാം തിയ്യതി മെഡിക്കൽ കോളേജിൽ ചെക്കപ്പിന് പോകണമായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നിറങ്ങിയ ശേഷം വഞ്ചിയൂരുള്ള സപ്ലേ ഓഫീസിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അപ്പോഴേയ്ക്കും സമയം 2.30 . സപ്ലേ ഓഫീസിൽ നിന്നിറങ്ങിയ ശേഷം വീൽചെയറിൽ തന്നെ അടുത്തുള്ള ഹോട്ടൽ മാസിലേയ്ക്ക് പോയി ഭക്ഷണം കഴിക്കാൻ .
ഹോട്ടലിന് മുൻവശം കുറച്ച് പൊക്കത്തിലാണ്. അവിടെ വീൽചെയറോടു കൂടി പൊക്കി കയറ്റി. പിന്നെ നേരെ കൈ കഴുകാൻ പോയി. എനിയ്ക്ക് വളരെ സന്തോഷം തോന്നി. കാരണം വീൽചെയറിലിരുന്ന് കൊണ്ട് തന്നെ കൈ കഴുകാൻ ഒരു ബുദ്ധിമുട്ടുമില്ലാതെ പറ്റി . അവിടുന്ന് നേരെ മേശയ്ക്കരികിലേയ്ക്ക് വന്നപ്പോൾ അവിടേയും വീൽചെയർ മേശയ്ക്കടിയിലേയ്ക്ക് കയറി മേശയോട് ചേർന്നിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റി. പിന്നീട് ഊണിന് പറഞ്ഞു. അപ്പോൾ ഊണ് തീർന്നു. പിന്നെയുള്ളത് കപ്പയാണ് . രാവിലെ മുതൽ ഒന്നും കഴിക്കാതിരിക്കുന്നത് കൊണ്ട് കപ്പ കഴിച്ചാൽ വയറുവേദന വരുമെന്നറിയാവുന്നത് കൊണ്ട് തീരെ നിവൃത്തിയില്ലാത്തത് കൊണ്ടും പെറോട്ടയും , ചിക്കൻ കറിയും കഴിച്ചു. നെഞ്ച് വേദന വന്ന ശേഷം അങ്ങനെ പെറോട്ട കഴിക്കാറില്ലായിരുന്നു.
പെറോട്ട ആരോഗ്യത്തിന് നല്ലതല്ലെന്നറിയാമായിരുന്നിട്ടും വളരെ സന്തോഷത്തോടെയാണ് കഴിച്ചത് .കാരണം എല്ലായിടത്തും ഇത് പോലെ മേശയോട് ചേർന്ന് വീൽചെയർ അടുപ്പിച്ച് ഇട്ട് കഴിക്കാൻ പറ്റില്ല. ഈ ഹോട്ടലിന് മുന്നിൽ ഒരു റാമ്പ് കൂടി വരികയാണെങ്കിൽ സൂപ്പറായിരിക്കും. ഞാനത് ഹോട്ടലിന്റെ ഉടമയോട് പറയുകയും ചെയ്തു. (കഴിച്ച ഭക്ഷണം നോക്കണ്ട. അതിലെ വീൽചെയർ ഫ്രണ്ട്ലി ടേബിൾ , വാഷ്ബേസ് ഇവ മാത്രം ശ്രദ്ധിച്ചാൽ മതി

Subscribe to:
Posts (Atom)