Sunday, June 22, 2014

ഒരു യാത്ര കൂടി ഭാഗം 1

ഒത്തിരി കാലമായുള്ള  ആഗ്രഹമായിരുന്നു വെള്ളായണി കായല്‍ ഒന്ന് കാണണമെന്ന്. അങ്ങനെ  ആ ആഗ്രഹവും സഫലമായി .  അവിടെ അടുത്ത് വരെ പോകേണ്ട കാര്യമുണ്ടായിരുന്നത് കൊണ്ട് കായല്‍ കാണാന്‍ പറ്റി . രാവിലെ 8 മണിയ്ക്ക്  വീട്ടില്‍ നിന്നും ഓട്ടോയില്‍ യാത്ര തിരിച്ചു . വഴിയില്‍ വച്ച് എന്റെ ഒരു അനിയത്തി കുട്ടിയും ഒപ്പം വന്നു. അങ്ങനെ പുറം കാഴ്ചകളൊക്കെ കണ്ടു  യാത്ര തുടര്‍ന്നു










 ഒരേ ഒരു വനിതാ പോളിടെക്നിക് കോളേജ്

 
 ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട് കുറച്ചു സമയം 


 വെള്ളായണിയുടെ മനോഹാരിത ഇവിടെ നിന്നും തുടങ്ങുന്നു .




 എങ്ങും പച്ചപ്പ്‌ . നല്ല പാടങ്ങളും . കണ്ണിനു കുളിര്‍മ്മ തരുന്ന കാഴ്ചകളായിരുന്നു


 കായലിന്റെ മനോഹാരിതയിലേയ്ക്ക് . മനസിന് ശരിയ്ക്കും സന്തോഷം തരുന്ന കാഴ്ചകള്‍ തന്നെയായിരുന്നു

















 കിരീടം സിനിമ നടന്നത്  ഇവിടെയായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിയ്ക്ക് അത്ഭുതമാണ് തോന്നിയത്







ബാക്കി ഫോട്ടോസും വിവരണവും പിന്നാലെ വരുന്നതാണ്

( തുടരും )


Monday, March 24, 2014

അങ്ങനെ ഞാനും ഈ വര്‍ഷം ഉത്സവം കണ്ടു

20൦൦ മാര്‍ച്ചില്‍ ആണ് ഞാന്‍ അവസാനമായി ഉത്സവം കണ്ടത് . അന്ന് ഉത്സവം കണ്ടു മടങ്ങുമ്പോള്‍ പിന്നീട് ഒരിക്കലും ഇത് പോലെ ഉത്സവം കാണാന്‍ കഴിയില്ല എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. . നീണ്ട 14  വര്‍ഷം . ഹോ ! ആലോചിക്കുമ്പോള്‍ എത്ര പെട്ടെന്നാണ് കാലം കടന്നു പോയത് എന്നോര്‍ക്കയാണ് . എന്തായാലും ഈ വര്‍ഷം ഘോഷയാത്ര കാണാന്‍ പോകണമെന്ന് വിചാരിച്ചു . പോയി . 







ഘോഷയാത്ര മാത്രം അല്ല  ഓട്ടന്‍ തുള്ളലും , കുട്ടികളുടെ നൃത്തവും , പിന്നെ ബാലെയും കണ്ടു . വെളുപ്പിന് രണ്ടു മണിക്കാണ് വീട്ടില്‍ തിരിച്ചു വന്നത്.  പരിപാടികളും കണ്ടു  കുറച്ചു മാലയും വില്പന നടത്തി . ചൂടുള്ള കപ്പലണ്ടിയും വാങ്ങി കഴിച്ചു . 







കൂടാതെ ഐസ്ക്രീം കുടിച്ചു . പൊരി കഴിച്ചു . ആകെ രസമായിരുന്നു . . കൂടെ പഠിച്ച  കുട്ടികളെ കണ്ടു . അങ്ങനെ ഹാപ്പി ആയി . ഉത്സവം കാണാന്‍ പോയതിനു പണിയും കിട്ടി . മഞ്ഞു കൊണ്ടിട്ടു ആണെന്ന് തോന്നുന്നു പനിയും പിടിച്ചു . എന്നാലും വേണ്ടില്ല. . ഉത്സവം കണ്ടല്ലോ.


















 ഇനി ബലൂണ്‍ കിട്ടിയില്ലെന്ന് ആരും പരാതി പറയണ്ട 










 പിറ്റേന്ന്  തൂക്കവുമുണ്ടായിരുന്നു . എനിയ്ക്കത് കാണാന്‍ പോകാന്‍ പറ്റിയില്ല. തിരക്ക് കാരണം വീല്‍ ചെയര്‍ പോകാന്‍ പറ്റില്ല. അതോണ്ട് പോയില്ല. തൂക്കം കാണാന്‍ വരാമെന്ന് പറഞ്ഞിരുന്ന അസിന്‍ ആറ്റിങ്ങല്‍  പറ്റിച്ചു .




അധികം വിവരണമൊന്നുമില്ല. എല്ലാം ചിത്രങ്ങള്‍ ആണ്. എന്തായാലും  ഞാന്‍ സന്തോഷവതിയാണ്. ഇതൊക്കെ കണ്ടു എന്റെ കൂട്ടുകാര്‍ക്കും സന്തോഷമാകുമെന്ന് കരുതുന്നു . സ്നേഹത്തോടെ പ്രവാഹിനി