Sunday, December 29, 2013

മൃഗശാല കാണാന്‍ പോയപ്പോള്‍

ഒത്തിരി കാലം ആയി വിചാരിക്കുന്നതാണ് മൃഗശാല ഒന്ന് കാണണമെന്ന് .  ഒരു തിരുവനന്തപുരം കാരിയായ ഞാന്‍ മൃഗശാല കണ്ടിട്ടില്ലെന്ന് പറയുന്നത് തന്നെ  നാണക്കേടാണ് . അങ്ങനെ എനിയ്ക്കും കിട്ടി മൃഗശാല കാണാനുള്ള ഒരവസരം .   ഒത്തിരി നാളായി പരിചയമുള്ള ജയേഷും , അവന്റെ കൂട്ടുകാരായ ദിനുവും, സുരേഷും , പിന്നെ ഫോട്ടോഗ്രാഫറായ സഞ്ജീവ്  ചേട്ടനുമുണ്ടാ യിരുന്നു . അവര്‍ എല്ലായിടവും വീല്‍ ചെയര്‍ ഉരുട്ടി കൊണ്ട് നടന്നു കാട്ടി തന്നു .














































ബാക്കി ഫോട്ടോസ് പിന്നെ ചേര്‍ക്കാം


Monday, December 16, 2013

വക്കീലിന്റെ സ്നേഹ സമ്മാനം

ഇങ്ങോട്ട് വന്നിട്ട് കുറച്ചു നാള്‍ ആയി . കാട്  പിടിച്ചു ആളും അനക്കവുമില്ലാതെ കിടക്കയാണ് എന്റെ ബ്ലോഗ്‌ . ഈയിടെയായി മടിയാണ് എഴുതാന്‍ . ഒരു ചെറിയ രചന .

                                        രാവിലെ പരിചയമില്ലാത്ത നമ്പരിൽ നിന്നും ഒരു കോൾ വന്നു . ഞാൻ മടിച്ചു മടിച്ചു കോൾ എടുത്തു . അപ്പോൾ അപ്പുറത്ത് നിന്നും ഒരു പുരുഷ ശബ്ദം താൻ പോസ്റ്റുമാൻ ആണെന്നും ഒരു പാഴ്സൽ ഉണ്ടെന്നും പറഞ്ഞു . ആ പോസ്റ്റുമാനു എന്നെ അറിയാവുന്നത് കൊണ്ട് ഞാനും പറഞ്ഞു  ഞാന്‍  പ്രീതയാണ് എന്ന് . അപ്പോൾ പോസ്റ്റുമാൻ പ്രീത ചേച്ചി ആയിരുന്നോ. എന്താ ചേച്ചി മേൽവിലാസത്തിൽ ഒരു മാറ്റം. അത് കൊണ്ടാ ഞാന്‍ വിളിച്ചു ചോദിച്ചത്. അവൻ പാഴ്സൽ വീട്ടില്‍ കൊണ്ട് തരാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു . ഞാൻ അപ്പോൾ മുതൽ ചിന്തിക്കാൻ തുടങ്ങി ആരായിരിക്കും എന്റെ ആ മേൽവിലാസത്തിൽ പാഴ്സൽ അയച്ചത് . എന്റെ ആ  മേല്‍വിലാസത്തില്‍ എനിയ്ക്ക് ഇതേവരെ ആരും ഒന്നും അയച്ചിട്ടില്ല. എന്തായാലും സാധനം കൈയ്യിൽ കിട്ടുമ്പോൾ അയച്ച ആളെ  നോക്കാമെന്ന് കരുതി നേരെ സുഹൃത്ത്‌ ഓപ്പണ്‍ ചെയ്തു . കുറച്ചു കഴിഞ്ഞു പാഴ്സൽ എന്റെ കൈയ്യിൽ കിട്ടി . ഞാൻ ആരാ ആ സമ്മാനം അയച്ചത് എന്ന് നോക്കി . പേരു കണ്ടപ്പോൾ എനിയ്ക്ക് സന്തോഷവും , അതോടൊപ്പം അത്ഭുതവും തോന്നി . അത് അയച്ചത് നമ്മുടെ വക്കീൽ സഹലയായിരുന്നു. ഞാൻ ആ പൊതി തുറന്നു നോക്കി . അപ്പോൾ ആദ്യം കണ്ണില്‍പ്പെട്ടത് ചോക്ലേറ്റായിരുന്നു.

 


 നോക്കുമ്പോൾ ഒരു പൊതിയിൽ വേറെ ഒരു സാധനം കൂടി . ഞാൻ അതും തുറന്നു നോക്കി . ഇതായിരുന്നു ആ സമ്മാനം







എനിയ്ക്ക് ആദ്യമായാണ്‌ സുഹൃത്തിലെ ഒരാൾ ഒരു സമ്മാനം അയച്ചു തരുന്നത്. ഒത്തിരി നന്ദി സഹല. എനിയ്ക്ക് സമ്മാനം ഒരുപാട് ഇഷ്ടം ആയി . ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ . നന്ദി മോളെ
നന്ദി ...നന്ദി ...നന്ദി




Tuesday, October 1, 2013

ഗമയാ ഫേസ് ബുക്ക് സംഗമം

22 ഞായറാഴ്ച സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയിട്ട് ഫേസ് ബുക്ക് കൂട്ടായ്മയില്‍ മണക്കാട് കുര്യാത്തിയിലെ ആനന്ദാലയത്തില്‍ വച്ച് നടത്തുന്ന ഗമയ എന്ന  പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി . 

വല്ലപ്പോഴും കൂടി പുറത്തു ഇറങ്ങുന്നത് കൊണ്ട് വഴിയില്‍ കണ്ടതെല്ലാം  സുഹൃത്തിന്‍റെ ക്യാമറയില്‍ പകര്‍ത്തി എടുത്തു




 പോത്തന്‍കോട് ജംഗ്ഷന്‍

















 ആക്കുളം  കായല്‍








ഏതോ കോട്ടയാണെന്ന് തോന്നുന്നു


 ഗണപതി കോവില്‍



















സോഫി ചേച്ചിയും , ഞാനും





ആനന്ദാലയത്തിലെ കുട്ടികള്‍





ആനന്ദാലയത്തിന്  തയ്യല്‍ മിഷ്യന്‍ നല്‍കുന്ന മോഹനന്‍ അങ്കിള്‍




ആനന്ദാലയത്തിലെ പ്രായമായ അമ്മമാര്‍ക്ക് ഓണക്കോടി നല്‍കുന്നു





Saturday, September 28, 2013

പഴം കഞ്ഞി ചതിച്ചപ്പോള്‍ ............

കഴിഞ്ഞ ബുധനാഴ്ച( അതായത്  ഈ മാസം 18 -ആം തിയ്യതി ) വീട്ടില്‍ എല്ലാവരും പഴം കഞ്ഞി കുടിക്കുന്നത് കണ്ടു കൊതി കാരണം ഞാനും പറഞ്ഞു . എനിയ്ക്കും വേണമെന്ന് . കുറേ വർഷങ്ങൾക്കു ശേഷമാണ് ലേശം പഴം കഞ്ഞി കുടിക്കുന്നത് . കണ്ടപ്പോള്‍ തന്നെ വായില്‍ വെള്ളം വന്നു . കാരണം ഓണം കഴിഞ്ഞതിനാല്‍ തലേ ദിവസത്തെ സാമ്പാറും, പുളിശ്ശേരിയും ആ പഴം കഞ്ഞിയില്‍ ഉണ്ടായിരുന്നു.ശരിയ്ക്കും ആസ്വദിച്ചു ഞാന്‍ പഴം കഞ്ഞി കുടിച്ചു . എന്നാല്‍ അത് എനിയ്ക്കിട്ട് പണി തരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അങ്ങോട്ട്‌ ഒന്നും കഴിക്കാൻ വയ്യാതായി. അന്ന് രാത്രി ഒന്നും കഴിച്ചില്ല. പിറ്റേന്ന് രാവിലേയും ഒന്നും കഴിക്കാൻ വയ്യ. ഗ്യാസ് ആണെന്ന് കരുതി ഗ്യാസിന്റെ ഗുളിക വാങ്ങി കഴിച്ചു . വലിയ പ്രശ്നം ഒന്നും ഇല്ലാതെ അന്നത്തെ ദിവസവും കടന്നു പോയി. പിറ്റേന്ന് നേരം വെളുത്തു  . അന്നും ഇത് തന്നെ അവസ്ഥ . ഒന്നും കഴിക്കാൻ പറ്റുന്നില്ല .സാധാരണ ഗ്യാസിന്റെ പ്രശ്നം  വന്നാൽ ഒരു സോഡാ വാങ്ങി അതിൽ നാരങ്ങയും പിഴിഞ്ഞൊഴിച്ചു   കഴിച്ചാൽ കുറയേണ്ടതാണ്  . എന്നാൽ ഇത്തവണ 4 കുപ്പി സോഡാ കുടിച്ചിട്ടും വലിയ മാറ്റമൊന്നും വന്നില്ല.

            അതിനിടയില്‍ കൂനിന്മേല്‍ കുരു എന്ന കണക്കേ നട്ടെല്ലിനു ഉടക്കും വീണു . വ്യാഴവും, വെള്ളിയും, ശനിയും ഒന്നും കഴിച്ചില്ല. ശനിയാഴ്ച   സന്ധ്യ ആയപ്പോൾ ശ്വാസം ഒട്ടും എടുക്കാൻ വയ്യ. ഇരിക്കാനും വയ്യ, കിടക്കാനും വയ്യാത്ത അവസ്ഥ ആയി പോയി. ശരിയ്ക്കും മരണത്തെ മുന്നിൽ കണ്ടു. പിന്നെ ചിറ്റപ്പനോടു പറഞ്ഞപ്പോൾ ഗ്യാസിന്റെ ഒരു ഗുളിക കൂടി കൊണ്ട് തന്നു. അന്ന് ആ ഗുളികയും കഴിച്ചു ഉറങ്ങി. പിറ്റേന്ന് രാവിലെ ഫേസ് ബുക്കിലെ കൂട്ടുകാർ സംഘടിപ്പിക്കുന്ന ഒരു പരിപാടി മണക്കാടുള്ള ആനന്ദാലയത്തിൽ വച്ച് ഉണ്ടായിരുന്നു . അതിനും പോകണം. അങ്ങനെ ആ ദിവസം   വന്നെത്തി. ഞാൻ രാവിലെ ആശുപത്രിയിൽ പോയതിനു ശേഷം ആ പരിപാടിയിലും പങ്കെടുത്തു. ഇപ്പോഴും നല്ല സുഖം ആയിട്ടില്ല. എന്നാലും ഈ പഴം കഞ്ഞി എന്നെ ഇങ്ങനെ ചതിക്കുമെന്നു ഞാൻ കരുതിയില്ല. ഇനി ജീവിതത്തിൽ ഞാൻ പഴം കഞ്ഞി കുടിക്കില്ല