തന്റെ അനുഭവം പറയുന്ന രമ ചേച്ചി . പിറകിലായി ചേച്ചിയുടെ ഭര്‍ത്താവ് . ചേച്ചി നന്നായി ഫാബ്രിക് പെയിന്റിംഗ് ചെയ്യും .
ഇപ്പോള്‍ വാക്കറിന്റെ സഹായത്തോടെ നടക്കുന്ന കണ്ണന് .
തന്റെ അനുഭവം പങ്കു വയ്ക്കുന്ന ആല്‍ബര്‍ട്ട് ചേട്ടന്
അനുഭവം പങ്കു വയ്ക്കുന്ന സിന്ധു ചേച്ചി . സമീപം ഡോക്ടര്‍ . സുനാജും . ഡോക്ടര്‍ സുനിലും
പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുന്ന വിജയന് അങ്കിള്‍
ഓരോരുത്തരും പരിച യപ്പെടുതിയത്തിനുശേഷം ആഹാരം കഴിച്ചു . അതിനു ശേഷം വിവിധ കലാ പരിപാടികള്‍ അരങ്ങേറി .
ഉഴമലയ്ക്കല്‍ നിന്നെത്തിയ രാജേഷ് ചേട്ടന് പാടുന്നു
മാര്‍ ബസേലിയേസ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പരിപാടിയില്‍ നിന്നുള്ള ചില രംഗങ്ങള്‍
വര്‍ക്കലയില്‍ നിന്നും വന്ന ചേട്ടന് പാട്ട് പാടുന്നു
മിമിക്രി അവതരിപ്പിക്കുന്ന സജില്‍
മജീഷ്യന്‍ ഭാഗ്യനാഥ് അവതരിപ്പിച്ച മാജിക്ക് ഷോയില്‍ നിന്നുള്ള ചില രംഗങ്ങള്‍
തിരുവനന്തപുരം നവരാഗം ട്രൂപ്പിന്റെ ഗാന മേളയും ഉണ്ടായിരുന്നു . ഈ ചേട്ടന് ക്രച്ചസിന്റെ സഹായത്തോടെയാണ് നടക്കുന്നത് .
അത് കഴിഞ്ഞു ഞങ്ങളെ ശംഖുമുഖം ബീച്ചില്‍ കൊണ്ട് പോയി .
അങ്ങനെ മീന്‍ പിടിച്ചു വരുന്നതും നേരില്‍ കാണാന്‍ കഴിഞ്ഞു
ആദ്യമായി ഒരു കുതിരയെ നേരില്‍ കണ്ടു . അതും വെള്ള കുതിര
ശരിക്കും ഇത് എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല അതിനാലാന് ചിത്രങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയത് . എന്റെ സന്തോഷം അത് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല . ഒരു സങ്കടം മാത്രം എനിയ്ക്ക് തോന്നി. ആ കടലില്‍ ഇറങ്ങി ഒന്ന് തിരമാലകളില്‍ കാലു മുട്ടിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് . ഒരിക്കല്‍ കോവളം കടല്‍തീരത്ത് പോയപ്പോള്‍ ആണ് ആദ്യമായി തിരമാലയില്‍ കാലു മുട്ടിച്ചത് . അത് പോലെ ഒരിക്കല്‍ കൂടി തിരമാലയില്‍ കാലു മുട്ടിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ട് .
(ഇതോടനുബന്ധിച്ച് എന്നെ എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട് ഒരു സംഭവം കൂടി ഉണ്ടായി . അത് പിന്നെ പറയാം )
എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി ...നന്ദി ...നന്ദി ...